വായനഭാഗം: യാക്കോബ്. 2:10-13
10 ഒരുത്തൻ ന്യായപ്രമാണം മുഴുവനും അനുസരിച്ചു നടന്നിട്ടും ഒന്നിൽ തെറ്റിയാൽ അവൻ സകലത്തിന്നും കുറ്റക്കാരനായിത്തീർന്നു.
11 വ്യഭിചാരം ചെയ്യരുതു എന്നു കല്പിച്ചവൻ കുല ചെയ്യരുതു എന്നും കല്പിച്ചിരിക്കുന്നു. നീ വ്യഭിചാരം ചെയ്യുന്നില്ലെങ്കിലും കുല ചെയ്യുന്നു എങ്കിൽ ന്യായപ്രമാണം ലംഘിക്കുന്നവനായിത്തീർന്നു.
12 സ്വാതന്ത്ര്യത്തിന്റെ ന്യായപ്രമാണത്താൽ വിധിക്കപ്പെടുവാനുള്ളവരെപ്പോലെ സംസാരിക്കയും പ്രവർത്തിക്കയും ചെയ്‍വിൻ.
13 കരുണ കാണിക്കാത്തവനു കരുണയില്ലാത്ത ന്യായവിധി ഉണ്ടാകും; കരുണ ന്യായവിധിയെ ജയിച്ചു പ്രശംസിക്കുന്നു.
ചിന്താവിഷയം: വാക്യം 12. സ്വാതന്ത്ര്യത്തിന്റെ ന്യായപ്രമാണത്താൽ വിധിക്കപ്പെടുവാനുള്ളവരെപ്പോലെ സംസാരിക്കയും പ്രവർത്തിക്കയും ചെയ്‍വിൻ.
ദൈവവചനത്തിന്റെ ആധികാരിത, ദൈവനിശ്വാസീയത, എന്നിവയ്ക്കായി സത്യവിശ്വാസികൾ എന്നും പോരാട്ടം നടത്തിയിട്ടുണ്ട്. ദൈവവചനസത്യങ്ങൾക്കുവേണ്ടി പോരാടേണ്ടത് ആവശ്യമാണെങ്കിലും, നമ്മുടെ ജീവിതവും ശുശ്രൂഷയും പ്രവൃത്തിയും തന്നെയാണ് ഏറ്റവും വലിയ പ്രതിരോധമെന്നുള്ളത് നാം മറന്നുപോകരുത്. ദൈവവചനസത്യങ്ങൾ പ്രായോഗികമാക്കുന്നതിന് അനുസരിച്ചു മാത്രമാണ് നമ്മുടെ വിശ്വാസം പ്രവർത്തിയാൽ വെളിപ്പെടുന്നത്. ദൈവകല്പന ദുർബലമാക്കുമ്പോൾ നാം കുറ്റക്കാരായിത്തീരുന്നു. അതിന് ഒരു കല്പന ലംഘിച്ചാലും എല്ലാം ലംഘിച്ചതിനു തുല്യമാണ് എന്ന് യാക്കോബ് ഇവിടെ ചൂണ്ടിക്കാണിക്കുന്നു.
പഴയനിയമത്തിൽ കുറ്റം ചെയ്യുന്നവന് ആസന്നഭാവിയിൽത്തന്നെ ശിക്ഷ കല്പിച്ചിരുന്നു. എന്നാൽ കൃപായുഗമായതിനാൽ പുതിയനിയമത്തിൽ ഉടൻ ശിക്ഷ ലഭിക്കുന്നില്ലെങ്കിലും ന്യായവിധി നാളിൽ നാം ദൈവ മുമ്പാകെ കണക്ക് കൊടുക്കേണ്ടി വരും. ആയതിനാൽ പലരും പഴയനിയമത്തെ കഠിനമായും പുതിയനിയമത്തെ ലളിതമായും കരുതാറുണ്ട്. എന്നാൽ പഴയനിയമത്തിൽ കൊലചെയ്യുന്നവന് ശിക്ഷ ലഭിക്കുന്നുവെങ്കിൽ പുതിയനിയമത്തിൽ സഹോദരനോടു കോപിക്കുന്നവൻ എല്ലാം ന്യായവിധിക്കു യോഗ്യനാകും (മത്താ. 5:22) എന്നു യേശു പറഞ്ഞു എന്നത് ശ്രദ്ധേയമാണ്.
ദൈവത്താലും സ്വാതന്ത്ര്യത്തിന്റെ ന്യായപ്രമാണത്താലും വിധിക്കപ്പെടുവാനുള്ളവർ എന്ന മനോഭാവത്തിൽ ആയിരിക്കണം നാം സംസാരിക്കയും പ്രവർത്തിക്കയും ചെയ്യേണ്ടത്. നമ്മുടെ വാക്കുകളാലും പ്രവൃത്തികളാലും നാം ന്യായംവിധിക്കപ്പെടും.
“എന്നാൽ മനുഷ്യർ പറയുന്ന ഏതു നിസ്സാര വാക്കിന്നും ന്യായവിധിദിവസത്തിൽ കണക്കു ബോധിപ്പിക്കേണ്ടിവരും”(മത്താ. :12:36).
നാം പറയുന്ന വാക്കുകൾ ഹൃദയത്തിൽ നിന്നുമാണ് ഉത്ഭവിക്കുന്നത് എന്നതിനാൽ ദൈവം വാക്കുകളെ ന്യായംവിധിക്കുമ്പോൾ ഹൃദയങ്ങളെയാണ് പരിശോധിക്കുന്നത്.
“നിങ്ങൾ ചെയ്യുന്നതു ഒക്കെയും മനുഷ്യർക്കെന്നല്ല കർത്താവിന്നു എന്നപോലെ മനസ്സോടെ ചെയ്‍വിൻ. അവകാശമെന്ന പ്രതിഫലം കർത്താവു തരും എന്നറിഞ്ഞു കർത്താവായ ക്രിസ്തുവിനെ സേവിപ്പിൻ. അന്യായം ചെയ്യുന്നവൻ താൻ ചെയ്ത അന്യായത്തിന്നു ഒത്തതു പ്രാപിക്കും; മുഖപക്ഷം ഇല്ല.” – കൊലൊസ്യർ 3:23-25
നാം പാപം ചെയ്യുമ്പോൾ അത് നമ്മുടെ സ്വഭാവത്തെയും പ്രവൃത്തികളെയും സ്വാധീനിക്കും. പാപത്തെ നിസാരമായിക്കണ്ടുകൊണ്ട് ദൈവത്തെ വിശ്വസ്തതയോടെ സേവിക്കുവാൻ കഴിയുകയില്ല. ആയതിനാൽ നമ്മുടെ പ്രവൃത്തികൾക്ക് നാം ഉത്തരവാദിത്വമുള്ളവരായിരിക്കേണം.
സംസാരത്തിനും പ്രവൃത്തിക്കും പുറമേ “കരുണ” എന്ന ഒരു മനോഭാവത്തെ കൂടെ യാക്കോബ് ഇവിടെ എടുത്തു കാണിക്കുന്നു. നാം മറ്റുള്ളവരോട് കരുണ കാണിക്കുമ്പോൾ ദൈവം നമ്മോടും കരുണ കാണിക്കും. യേശു നമ്മോട് കാണിച്ച കരുണ നാം മറ്റുള്ളവരോട് കാണിക്കേണം എന്ന് ദൈവം നമ്മെ കുറിച്ച് ആഗ്രഹിക്കുന്നു. ആകയാൽ നമ്മുടെ സംസാരവും പ്രവൃത്തിയും ദൈവത്തിനു പ്രസാദകരമായി തീരട്ടെ. കരുണയുള്ള വാക്കുകളും സത്പ്രവൃത്തികളും നമ്മിൽനിന്നും ഉളവാകുവാൻ ദൈവം നമ്മെ പ്രാപ്തരാക്കട്ടെ.

No comments:
Post a Comment